
മുംബൈ: രാജ്യത്തെ 60 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ല. ഇന്‍ഷുറന്‍സില്ലാതെ നിരത്തോലുടുന്ന വാഹനങ്ങളില്‍ അധികവും മോട്ടോര്‍സൈക്കിളുകളും സ്കൂട്ടറുകളുമാണെന്നും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി. 2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 19 കോടി രജിസ്ട്രേഡ് വാഹനങ്ങളാണുള്ളത്. ഇതില്‍ 8.26 കോടി വാഹനങ്ങള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് ഉള്ളത്.
2012-13 വര്‍ഷത്തിലും ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുടെ എണ്ണം ഇപ്രകാരം തന്നെയായിരുന്നു. വാഹനാപകടങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ജാഗ്രത ആവശ്യമാണെന്നാണ് ജിഐസി പറയുന്നത്. അഞ്ച് ലക്ഷത്തിലേറെ റോഡ് അപകടങ്ങളാണ് 2015ല്‍ ഉണ്ടായത്. ഇവയില്‍ 29 ശതമാനം അപകടവും ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ടതാണ്. 23 ശതമാനം കാറുകളും ജീപ്പുകളും എട്ട് ശതമാനം ബസുകളും അപകടത്തില്‍പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.