Currency

ഇന്ത്യ- യുഎഇ, കൂടിക്കാഴ്ച ഉറ്റുനോക്കി പ്രവാസികള്‍

സ്വന്തം ലേഖകന്‍Wednesday, January 25, 2017 12:10 pm

യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനുതകുന്ന കാര്യങ്ങളും ശൈഖ് മുഹമ്മദ് മോദി ചര്‍ച്ചയില്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്ന ഇന്ത്യയിലെ യുഎഇ അംബാസഡര്‍ സൂചന നല്‍കിയ ചര്‍ച്ചയെ ആകാംക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെക്കും. ഡല്‍ഹിയിലെത്തിയ അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനുതകുന്ന കാര്യങ്ങളും ശൈഖ് മുഹമ്മദ് മോദി ചര്‍ച്ചയില്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്ന ഇന്ത്യയിലെ യുഎഇ അംബാസഡര്‍ സൂചന നല്‍കിയ ചര്‍ച്ചയെ ആകാംക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, തൊഴിലാളിക്ഷേമം തുടങ്ങിയ മേഖലകളിലാണ് പുതിയ കരാറുകള്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യ യുഎഇ ബിസിനസ് സമ്മേളനവും ഇന്ന് ഡല്‍ഹിയില്‍ നടക്കും. ഇരുപതിലേറെ വരുന്ന ബിസിനസ് പ്രമുഖര്‍ കിരീടാവകാശിക്കൊപ്പം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എം എ യൂസുഫലി, ഡോ. ശംഷീര്‍ വയലില്‍, ഡോ.ആസാദ് മൂപ്പന്‍ എന്നിവരാണ് സംഘത്തിലുള്‍പ്പെട്ട മലയാളികള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x