Currency

പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഫെബ്രുവരിയില്‍ നീക്കിയേക്കും

സ്വന്തം ലേഖകന്‍Friday, January 27, 2017 11:45 am

ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ഫെബ്രുവരിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി: ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ഫെബ്രുവരിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എടിഎമ്മില്‍ നിന്ന് പ്രതിദിനം 10,000 രൂപയും എസ്ബി ആക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ 24,000 രൂപയും പിന്‍വലിക്കാനുള്ള സൗകര്യം നിലവില്‍ ഉളളത്. കറന്റ് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ ഒരു ലക്ഷം രൂപയുമാണ് പിന്‍വലിക്കാന്‍ അനുവാദം ഉള്ളത്.

ഫെബ്രുവരി അവസാനത്തോടെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി എടുത്തു കളഞ്ഞാല്‍ മാര്‍ച്ച് പകുതിയോടെ പണമിടപാടുകള്‍ സാധാരണ രീതിയിലാകുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x