Currency

രാജ്യം മുഴുവന്‍ ഗോവധം നിരോധിക്കാനാവില്ലെന്ന് സുപ്രിംകോടതി

സ്വന്തം ലേഖകന്‍Friday, January 27, 2017 2:33 pm

ഗോവധവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നയങ്ങളിലും നിയമങ്ങളിലും ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പൊതുതാല്‍പര്യ ഹര്‍ജി സുപ്രിംകോടതി തള്ളിയത്.

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ പൂര്‍ണമായും ഗോവധം നിരോധിക്കാനാവില്ലെന്ന് സുപ്രിംകോടതി. ഗോവധവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നയങ്ങളിലും നിയമങ്ങളിലും ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പൊതുതാല്‍പര്യ ഹര്‍ജി സുപ്രിംകോടതി തള്ളിയത്.

ഗോവധം നിരോധിക്കാനും നിരോധിക്കാതിരിക്കാനും സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. സംസ്ഥാനങ്ങളുടെ വിവേചനാധികാരത്തില്‍ കൈകടത്താനില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഗോവധ നിരോധവുമായി ബന്ധപ്പെട്ട് ഏകീകൃത നിയമം വേണമെന്ന ആവശ്യവും സുപ്രികോടതി തള്ളി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x