Currency

24,000 രൂപ എടിഎമ്മില്‍ നിന്ന് ഒറ്റത്തവണ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും

സ്വന്തം ലേഖകന്‍Saturday, January 28, 2017 11:06 am

എടിഎമ്മില്‍ നിന്ന് ഒറ്റത്തവണ തന്നെ 24,000 രൂപ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപയാണ് ഒറ്റത്തവണയായി എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതി നല്‍കുക.

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് വരുത്തിയേക്കും. എടിഎമ്മില്‍ നിന്ന് ഒറ്റത്തവണ തന്നെ 24,000 രൂപ പിന്‍വലിക്കാന്‍ അനുവദിച്ചേക്കും. ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപയാണ് ഒറ്റത്തവണയായി എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതി നല്‍കുക.

നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പരമാവധി 10,000 രൂപയും ആഴ്ചയില്‍ 24,000 രൂപയുമാണ് പിന്‍വലിക്കാനാവുക. രണ്ടാഴ്ചക്കുള്ളില്‍ പുതിയ തീരുമാനം നിലവില്‍ വന്നേക്കും. അതേസമയം ആഴ്ചയില്‍ പിന്‍ലിക്കാവുന്ന പരമാവധി തുക 24,000 രൂപ എന്നതില്‍ മാറ്റം ഉണ്ടാവില്ല. ഈ തുക ഫെബ്രുവരി അവസാനം വരെ വര്‍ധിപ്പിക്കില്ലെന്നാണ് സൂചന.

കള്ളപ്പണം തടയുന്നതിനായി നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ 1000, 500 രൂപാ നോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരോധനത്തിന് ശേഷമുള്ള ബാങ്കിടപടാകുകളിലെ കണക്കുകള്‍ പരിശോധിച്ച് വരികയാണെന്നും ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നുമാണ് ആര്‍ബിഐ അധികൃതര്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x