
തിരുവനന്തപുരം: ഇ.പി.എഫ്. പെന്ഷന് വാങ്ങുന്നവര്‍ക്ക് ക്ഷേമ പെന്‍ഷനുകളും വാങ്ങുന്നതിന് അനുമതി. ഇ.പി.എഫ്. പെന്ഷന് വാങ്ങുന്നവര്‍ക്ക് അതിനു പുറമെ ഒരു സാമൂഹിക സുരക്ഷ പെന്‍ഷനോ ഒരു ക്ഷേമ പെന്‍ഷനോ വാങ്ങാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ഇവര്‍ ക്ഷേമ പെന്ഷന് വാങ്ങുന്നത് വിലക്കി പുറപ്പെടുവിച്ച ഉത്തരവാണു സര്‍ക്കാര്‍ തിരുത്തിയത്. നിലവില്‍ രണ്ടു പെന്ഷന് വാങ്ങുന്ന വിഭാഗങ്ങള്‍ക്കാണ് ഇവ തുടര്‍ന്നും ലഭിക്കുന്നത്.
ഒന്നിലധികം പെന്ഷന് വാങ്ങുന്നവര്‍ക്ക് ഒരു പെന്ഷന് വര്‍ധിപ്പിച്ച 1000 രൂപാ നിരക്കിലും രണ്ടാമത്തേത് വര്‍ധിപ്പിക്കുന്നതിന് മുമ്പുള്ള 600 രൂപ നിരക്കിലും തുടര്‍ന്നും കൈപ്പറ്റാം. ഇന്ദിരാഗാന്ധി ദേശീയ അംഗപരിമിത പെന്ഷന് വാങ്ങുന്നവര്‍ക്ക് 1000 രൂപ നിരക്കില്‍ മറ്റൊരു പെന്‍ഷനും വാങ്ങാം.
പുതുതായി ഇനി ആര്‍ക്കും രണ്ടാമതൊരു പെന്ഷന് അനുവദിക്കില്ല. അംഗ പരിമിത പെന്ഷന് മാത്രം ഇപ്പോള്‍ ലഭിക്കുന്നവര്‍ക്ക് പുതുതായി മറ്റൊരു പെന്‍ഷനും അര്‍ഹതയുണ്ടാവും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.