Currency

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷാ തീയതികളില്‍ മാറ്റം

സ്വന്തം ലേഖകന്‍Saturday, January 28, 2017 1:59 pm

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷ തീയതികളില്‍ മാറ്റം വരുത്തി. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുനടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തിയ്. പത്താം ക്ലാസ് തമിഴ് (006) പരീക്ഷ മാര്‍ച്ച് 10ല്‍ നിന്ന് 18 ലേക്കും ഗുരുങ് (132) പരീക്ഷ മാര്‍ച്ച് 23ല്‍ നിന്ന് മാര്‍ച്ച് 10ലേക്കും മാറ്റി. നാഷനല്‍ കാഡറ്റ് കോര്‍പ്‌സ് (076) പരീക്ഷ മാര്‍ച്ച് 15ല്‍ നിന്ന് 23ലേക്ക് മാറ്റി.

12ാം ക്ലാസ് തിയറ്റര്‍ സ്റ്റഡീസ് (078) പരീക്ഷ ഏപ്രില്‍ 20ല്‍ നിന്ന് ഏപ്രില്‍ 10ലേക്ക് മാറ്റി. തംഗ്ഖുല്‍ (193) പരീക്ഷ ഏപ്രില്‍ 10നാണ്. ഫിസിക്കല്‍ എജുക്കേഷന്‍ (048) പരീക്ഷ ഏപ്രില്‍ 10ല്‍ നിന്ന് 12ലേക്കും സോഷ്യോളജി (039) പരീക്ഷ ഏപ്രില്‍ 12ല്‍ നിന്ന് 20ലേക്കും മാറ്റി. ഫുഡ് സര്‍വിസ്(736) പരീക്ഷ ഏപ്രില്‍ 29നു പകരം 26നാണ്.

12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇത്തവണ 10,98,420 പേരാണ് എഴുതുന്നത്. പത്താം ക്ലാസ് പരീക്ഷ 16,67,573 വിദ്യാര്‍ഥികളും എഴുതുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x