മോട്ടോര്‍വാഹന വ്യവസായരംഗത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രൈബ്യൂണലും നടപ്പിലാക്കുന്ന അപ്രായോഗിക നിയമങ്ങള്‍ക്കെതിരെയാണ് സൂചനാ പണിമുടക്കെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
തിരുവനന്തപുരം: ഫെബ്രുവരി ഏഴിനു സംസ്ഥാനത്ത് ചരക്ക് വാഹന പണിമുടക്ക്. മോട്ടോര്‍വാഹന വ്യവസായരംഗത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഹരിത ട്രൈബ്യൂണലും നടപ്പിലാക്കുന്ന അപ്രായോഗിക നിയമങ്ങള്‍ക്കെതിരെയാണ് സൂചനാ പണിമുടക്കെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
15 വര്‍ഷം പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്ട്രേഷന് ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കുന്നതിനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.