രാജ്യത്ത് അടുത്ത വര്‍ഷം തൊഴില്‍ നഷ്ടമുണ്ടാകില്ല. അഴിമതി കുറയും. ബാങ്ക് പലിശ നിരക്കുകള്‍ കുറയുകയും ചെയ്യും. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിലയിടിയും എന്നുമാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.
ന്യൂഡല്‍ഹി: രാജ്യത്തെ അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 6.75 ശതമാനം മുതല്‍ 7.5 ശതമാനം വരെയായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്ത് അടുത്ത വര്‍ഷം തൊഴില്‍ നഷ്ടമുണ്ടാകില്ല. അഴിമതി കുറയും. ബാങ്ക് പലിശ നിരക്കുകള്‍ കുറയുകയും ചെയ്യും. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിലയിടിയും എന്നുമാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.
കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി നടപ്പിലാക്കാനും സാമ്പത്തിക സര്‍വേ നിര്‍ദ്ദേശിക്കുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ മൂലം സമ്പദ്‌വ്യവസ്ഥയില്‍ താല്‍കാലികമായി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദീര്‍ഘകാലത്തില്‍ ഇത് ഗുണകരമാവുമെന്നും സര്‍വേ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.