Currency

കെഎസ്ആര്‍ടിസി ജീവനക്കാര്‍ 3ന് സൂചനാ പണിമുടക്ക് നടത്തും

സ്വന്തം ലേഖകന്‍Wednesday, February 1, 2017 11:03 am

ശമ്പള വിതരണം വീണ്ടും മുടങ്ങിയതോടെയാണ് ജീവനക്കാര്‍ പ്രതിജേധവുമായി രംഗത്ത് എത്തിയത്. ജനുവരി മാസത്തെ ശമ്പള വിതരണം വീണ്ടും മുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) പ്രതിഷേധവുമായി രംഗത്തെത്തിയത്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ മാസം മൂന്നിന് സൂചനാ പണിമുടക്ക് നടത്തും. ശമ്പള വിതരണം വീണ്ടും മുടങ്ങിയതോടെയാണ് ജീവനക്കാര്‍ പ്രതിജേധവുമായി രംഗത്ത് എത്തിയത്. ജനുവരി മാസത്തെ ശമ്പള വിതരണം വീണ്ടും മുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) പ്രതിഷേധവുമായി രംഗത്തെത്തിയത്.

എ.ഐ.ടി.യു.സി നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് ഗതാഗതമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഡിസംബറിലെ 25 ശതമാനം ശമ്പളക്കുടിശിക ഇന്നലെ വൈകിട്ട് നല്‍കി.

ജനുവരിയിലെ ശമ്പളവും ഡിസംബര്‍, ജനുവരി മാസങ്ങളിലെ പെന്‍ഷനുമാണ് കുടിശികയുള്ളത്. കെ.എസ്.ആര്‍.ടി.സിയില്‍ മാസത്തിലെ അവസാനത്തെ പ്രവൃത്തിദിനമാണ് ശമ്പളദിനമെന്നതിനാല്‍ ഇന്നലെയാണ് ജനുവരിയിലെ ശമ്പളം നല്‍കേണ്ടിയിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x