Currency

മൂന്നുലക്ഷം വരെയുള്ളവര്‍ക്ക് നികുതി ഒഴിവാകും

സ്വന്തം ലേഖകന്‍Wednesday, February 1, 2017 2:21 pm

ന്യൂഡല്‍ഹി: മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. അതേസമയം ധനികര്‍ക്ക് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ പൊതുബജറ്റ്.

മൂന്ന് ലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് അഞ്ചു ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തിലേക്കാണ് ഈ ഇളവ്. എന്നാല്‍ 50 ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തും.

4.5 ലക്ഷം വരെയുള്ള വരുമാനത്തില്‍ വിവിധ ഇനങ്ങളില്‍ ഇളവിന് അര്‍ഹതയുളളവര്‍ക്ക് നികുതി ഒഴിവാക്കും. എല്ലാ വരുമാനക്കാര്‍ക്കും 12,500 രൂപവരെ നികുതി കുറയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x