അപേക്ഷ സ്വീകരിക്കുന്ന സമയം നീട്ടിയതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് സമയവും നീട്ടിയത്. മാര്‍ച്ച് 14 മുതല്‍ 21 വരെയാണ് മാറ്റിയ നറുക്കെടുപ്പ് തീയതി. നേരത്തേ, മാര്‍ച്ച് ഒന്നുമുതല്‍ ആറ് വരെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് തീയതി നീട്ടി. അപേക്ഷ സ്വീകരിക്കുന്ന സമയം നീട്ടിയതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് സമയവും നീട്ടിയത്. മാര്‍ച്ച് 14 മുതല്‍ 21 വരെയാണ് മാറ്റിയ നറുക്കെടുപ്പ് തീയതി. നേരത്തേ, മാര്‍ച്ച് ഒന്നുമുതല്‍ ആറ് വരെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്.
ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏപ്രില്‍ അഞ്ചിനകമാണ് ആദ്യഗഡുവായ 81,000 രൂപ അടയ്‌ക്കേണ്ടത്. നേരത്തേ, ഇത് മാര്‍ച്ച് 22 ആയിരുന്നു. ഹജ്ജ് ട്രെയിനര്‍മാര്‍ക്ക് മുംബൈയില്‍ നിശ്ചയിച്ചിരുന്ന പരിശീലന ക്ലാസും മാറ്റിയിട്ടുണ്ട്. ഏപ്രില്‍ 21 മുതല്‍ 23 വരെയാണ് പുതിയ ക്ലാസ് തീയിഹജ്ജിന് അവസരം ലഭിച്ചവര്‍ മാര്‍ച്ച് 31നകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആദ്യഗഡു അടച്ചതിന്റെ പേ ഇന്‍ സ്ലിപ് ഏപ്രില്‍ 31ന് മുമ്പും സമര്‍പ്പിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.