Currency

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി വെച്ചു

സ്വന്തം ലേഖകന്‍Thursday, February 2, 2017 11:59 am

നോട്ട് നിരോധന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് സംഘടനകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. ഫെബ്രുവരി 7 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് 28 ലേക്കാണ് മാറ്റിയത്.

ന്യൂഡല്‍ഹി: ബാങ്ക് സംഘടനകള്‍ സംയുക്തമായി പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്ക് മാറ്റി വെച്ചു. നോട്ട് നിരോധന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് സംഘടനകള്‍ സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. ഫെബ്രുവരി 7 ന് നടത്താന്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് 28 ലേക്കാണ് മാറ്റിയത്.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയ്‌സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x