Currency

വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്ത് വന്‍ അവസരം

സ്വന്തം ലേഖകന്‍Thursday, February 2, 2017 12:50 pm

വിദേശ നിക്ഷേപകര്‍ക്ക് മുന്നില്‍ തടസമായിരുന്ന ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ (FIPB) പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബജറ്റില്‍ പ്രഖ്യാപനം. എഫ്.ഐ.പി.ബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക വഴി വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് നിക്ഷേപത്തിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ന്യൂഡല്‍ഹി: വിദേശ നിക്ഷേപ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന പ്രഖ്യാപനം ഉള്‍പ്പെടുത്തി കേന്ദ്ര ബജറ്റ്. വിദേശ നിക്ഷേപകര്‍ക്ക് മുന്നില്‍ തടസമായിരുന്ന ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ (FIPB) പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ബജറ്റില്‍ പ്രഖ്യാപനം. എഫ്.ഐ.പി.ബിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക വഴി വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് നിക്ഷേപത്തിനുള്ള അവസരങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

5000 കോടി വരെയുള്ള വിദേശ കമ്പനികളുടെ നിക്ഷേപങ്ങളാണ് എഫ്.ഐ.പി.ബിയുടെ പരിഗണനയ്ക്ക് വരുന്നത്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള ആപ്പിളിന്റെ പദ്ധതിയടക്കം നിര്‍ണ്ണായകമായ നിരവധി പദ്ധതികള്‍ ഇപ്പോള്‍ എഫ്.ഐ.പി.ബിയുടെ പരിഗണനയിലാണ്. അതേസമയം 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ള മേഖലകളില്‍ നിലവില്‍ ബോര്‍ഡിന്റെ അംഗീകാരം ആവശ്യമില്ല. എന്നാല്‍ സിവില്‍ വ്യോമയാനം, ബാങ്കിങ്, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലെ നിക്ഷേപമാണ് എഫ്.ഐ.പി.ബിയുടെ പരിഗണനയില്‍ വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x