ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ്, എംപ്ലോയീസ് യൂണിയന്‍ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ എഐടിയുസി യൂണിയന്‍ ഉള്‍പ്പെടെ മൂന്നു സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ പണിമുടക്കും. ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍, ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ്, എംപ്ലോയീസ് യൂണിയന്‍ എന്നീ സംഘടനകളാണ് പണിമുടക്കുന്നത്.
അതേസമയം മന്ത്രി എ.കെ.ശശീന്ദ്രന്‍ അംഗീകൃത യൂണിയന്‍ പ്രതിനിധികളെ ഇന്ന് ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. പാലക്കാട് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്തു ശമ്പളം ബാക്കി കൊടുക്കാന്‍ ശ്രമിക്കാന്‍ ഗതാഗത സെക്രട്ടറിക്കു മന്ത്രി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടില്ലെങ്കില്‍ മാര്‍ച്ച് ഒന്നിനു നിയമസഭാ മാര്‍ച്ചും മാര്‍ച്ച് ആറു മുതല്‍ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് യൂണിയന്‍ പ്രഖ്യാപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.