Currency

എന്‍ട്രന്‍സ് പരീക്ഷ; ഇനി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ട

സ്വന്തം ലേഖകന്‍Tuesday, February 7, 2017 1:35 pm

തിരുവനന്തപുരം: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുതല്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ല. പകരം വിദ്യാര്‍ഥികള്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്താല്‍ മതി. പരീക്ഷയ്ക്ക് ശേഷം പ്രവേശനം ലഭിക്കുന്നവര്‍ കൗണ്‍സിലിങ്ങിന് എത്തുമ്പോള്‍ മാത്രം ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ മതി. റവന്യൂ വിദ്യാഭ്യാസ പട്ടികജാതി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം.

അതേസമയം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ആജീവനാന്തം ഉപയോഗിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമായും ഉയര്‍ത്തി.

നേരത്തെ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ജാതി, വരുമാനം, പൗരത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്‍കണമായിരുന്നു. അതുകൊണ്ട് തന്നെ എന്‍ട്രന്‍സ് പരീക്ഷകളുടെ സമയത്ത് വില്ലേജ് ഓഫിസുകളില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x