ജൂണ്‍ ആറിനാണ് പരീക്ഷ തുടങ്ങുന്നത്. ഓഗസ്ത് 19 ന് അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷാ തീയതികള്‍ പി.എസ്.സി പ്രഖ്യാപിച്ചു. ജൂണ്‍ ആറിനാണ് പരീക്ഷ തുടങ്ങുന്നത്. ഓഗസ്ത് 19 ന് അവസാനിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനം ഉള്‍പ്പെടെ ആറ് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ജൂണ്‍ 17 നും കൊല്ലം തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ജൂലൈ ഒന്നിനും എറണാകുളത്തും കണ്ണൂരും ജൂലൈ 15 നുമാണ് പരീക്ഷ. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ജൂലൈ 29 നും പത്തനംതിട്ടയിലും പാലക്കാടും ഓഗസ്റ്റ് 19 നും കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഓഗസ്റ്റ് 26 നും പരീക്ഷ നടക്കും.
ഓഗസ്റ്റ് അഞ്ചിനാണ് തസ്തിക മാറ്റം വഴിയുള്ള നിയമനത്തിനുള്ള പരീക്ഷ. ഇത്തവണ 17.94 ലക്ഷം പേരാണ് എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.