Currency

നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്ക് വായ്പാനയം

സ്വന്തം ലേഖകന്‍Wednesday, February 8, 2017 7:42 pm

ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ രണ്ട് ഘട്ടമായി പിന്‍വലിക്കും. നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ഓടെ പൂര്‍ണമായും ഒഴിവാക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തിലാണ് ഈ പ്രഖ്യാപനങ്ങള്‍.

മുംബൈ: നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനം തന്നെ നിലനിര്‍ത്തി. ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ രണ്ട് ഘട്ടമായി പിന്‍വലിക്കും. നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ഓടെ പൂര്‍ണമായും ഒഴിവാക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തിലാണ് ഈ പ്രഖ്യാപനങ്ങള്‍.

ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 24,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ പ്രഖ്യാപനങ്ങളില്‍ നിരക്കുകളില്‍ മാറ്റമുണ്ടാവില്ലെന്ന് എല്ലാവരും പ്രവചിച്ചപ്പോള്‍ കാല്‍ശതമാനം നിരക്ക് കുറച്ചിരുന്നു. നോട്ടുനിരോധനത്തിനു ശേഷം ഡിസംബറില്‍ നയം രൂപപ്പെടുത്തുമ്പോള്‍ നിരക്കുകുറയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത്തവണ തത്സ്ഥിതി നിലനിര്‍ത്താനായിരുന്നു തീരുമാനം.

പണപ്പെരുപ്പം നിയന്ത്രണവിധേയമായതും നിക്ഷേപംവര്‍ധിച്ചതും നിരക്കുകുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x