ആര്‍ബിഐ ഡബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്. കൂടുതല്‍ തുകയ്ക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാല്‍ ഇനി കുറഞ്ഞ ഇടപാട് ചാര്‍ജ് നല്‍കിയാല്‍ മതിയാവും.
ന്യൂഡല്‍ഹി: രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള നിരക്ക് കുറക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആര്‍ബിഐ ഡബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് കുറയ്ക്കാനുള്ള തയാറെടുപ്പിലാണ്. കൂടുതല്‍ തുകയ്ക്കുള്ള ഇടപാട് ഡിജിറ്റലായി നടത്തിയാല്‍ ഇനി കുറഞ്ഞ ഇടപാട് ചാര്‍ജ് നല്‍കിയാല്‍ മതിയാവും.
നിലവില്‍ 1,000 രൂപവരെയുള്ള ഇടപാടുകള്‍ക്ക് 0.25 ശതമാനവും 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.50 ശതമാനവുമാണ് ഇടപാട് ചാര്‍ജ് ഈടാക്കുന്നത്. 2017 മാര്‍ച്ച് 31 വരെ ഈ നിരക്ക് തുടരും.
അതേസമയം റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണോ നോട്ട് പിന്‍വലിക്കല്‍ തീരുമാനമെടുത്തതെന്ന ചോദ്യത്തിന് ആര്‍.ബി.ഐയുടെ യോഗത്തിന് ശേഷം സര്‍ക്കാരിനോട് നോട്ട് പിന്‍വലിക്കല്‍ തീരുമാനം എടുക്കാനുള്ള ശുപാര്‍ശ നല്‍കുകയായിരുന്നുവെന്നും ജെയ്റ്റ്ലി വിശദീകരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.