ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് രണ്ടു മലയാളികള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്തത്. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ സന്ദേശം.
ബംഗളൂരു: വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച രണ്ടു മലയാളികള്‍ പിടിയില്‍. ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് രണ്ടു മലയാളികള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്തത്. ബംഗളുരു കൊച്ചി എയര്‍ ഏഷ്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ സന്ദേശം.
വ്യാജ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയിലായത്. ഇരുവരും ആലപ്പുഴയില്‍ നിന്നാണ് ഫോണ്‍ ചെയ്തത് എന്ന് പോലീസ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.