
തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 5.71% വര്‍ധന. 2015ല്‍ 1.34 കോടി വിനോദസഞ്ചാരികള്‍ കേരളത്തിലെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 1.42 കോടി വിനോദസഞ്ചാരികള്‍ എത്തിയതായാണു ടൂറിസം വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശസഞ്ചാരികളുടെ എണ്ണം 6.23%, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 5.67% വീതവുമാണു വര്‍ധിച്ചത്.
അതേസമയം നോട്ടുനിരോധനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 2015 നവംബറിനെ അപേക്ഷിച്ച് അരശതമാനം കുറവുണ്ടായി. ഇക്കാലയളവില്‍ എട്ടു ശതമാനത്തോളം വിനോദസഞ്ചാരികളുടെ വര്‍ധന പ്രതീക്ഷിച്ചിരുന്നതിനാല്‍ ഫലത്തില്‍ 8.5 ശതമാനത്തിന്റെ ഇടിവുണ്ടാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.