Currency

വൈദ്യുതി ഉപകരണങ്ങളുടെ നിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന

സ്വന്തം ലേഖകന്‍Thursday, February 9, 2017 3:30 pm

പരിശോധനകള്‍ കര്‍ശനമാക്കി. ബിഐഎസ് മുദ്ര ഇല്ലാത്ത വൈദ്യുതി ഉപകരണങ്ങളുടെ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ ഗുണനിലവാര ഉത്തരവു പ്രകാരം നിയമവിരുദ്ധമാണ്.

തിരുവനന്തപുരം: വൈദ്യുതി ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം. ഇതിനായുള്ള പരിശോധനകള്‍ കര്‍ശനമാക്കി. ബിഐഎസ് മുദ്ര ഇല്ലാത്ത വൈദ്യുതി ഉപകരണങ്ങളുടെ ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ ഗുണനിലവാര ഉത്തരവു പ്രകാരം നിയമവിരുദ്ധമാണ്.

പരിശോധനയില്‍ ഇത്തരം പിഴവുകള്‍ കണ്ടെത്തിയാല്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. ബിഐഎസ് മുദ്ര നിര്‍ബന്ധമാക്കിയ ഉപകരണങ്ങളുടെ ലിസ്റ്റ് www.ceikerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x