എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിലേക്കുള്ള ഗോഎയര്‍ എ 320 (നിയോ) വിമാനമാണ് എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു നിലത്തിറക്കിയത്.
ന്യൂഡല്‍ഹി: എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. ബംഗളൂരുവിലേക്കുള്ള ഗോഎയര്‍ എ 320 (നിയോ) വിമാനമാണ് എന്ജിന് തകരാറിലായതിനെത്തുടര്‍ന്നു നിലത്തിറക്കിയത്. പറന്നുയര്ന്നയുടനെ എന്‍ജിനു സമീപം തീ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 7.35നായിരുന്നു സംഭവം.
പറന്നുയര്‍ന്ന ഉടന്‍തന്നെ എന്ജിന് തകരാറിലായെന്നു പൈലറ്റിനു വ്യക്തമായതിനെ തുടര്‍ന്ന് എയര്‍ട്രാഫിക് കണ്ട്രോളില് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ്ങിനുള്ള സൗകര്യം ഒരുക്കി. യാത്രക്കാരും ജീവനക്കാരുമായി 193 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ പിന്നീടു മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.