Currency

യു.പിയില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

സ്വന്തം ലേഖകന്‍Friday, February 10, 2017 1:04 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പടിഞ്ഞാറന്‍ മേഖലയിലെ 15 ജില്ലകളിലെ 73 മണ്ഡലങ്ങളാണ് നാളെ വോട്ടെടുപ്പ് നടക്കുക. പരസ്യ പ്രചാരം ഇന്നലെ അവസാനിച്ചിരുന്നു. ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണം പിടിക്കാന്‍ ബി.ജെ.പിയും, ബി.എസ്.പിയും ശക്തമായി രംഗത്തുണ്ട്.

ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നത്. അതേസമയം ന്യൂനപക്ഷവോട്ടുകള്‍ നിര്‍ണയകമായ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പലതും. മുസഫര്‍ നഗര്‍, ശാംലി, മീറത്ത്, ഭാഗ്പത്, ഇറ്റ, ആഗ്ര, ഗൗതംബുദ്ധ് നഗര്‍, മഥുര എന്നീ മണ്ഡലങ്ങളിലെ മത്സരങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.

77സ്ത്രീ സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 839 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 2,60,17,075 വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലെത്തും . ഇതില്‍ 1508 പേര്‍ ഭിന്നലിംഗക്കാരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x