മുംബൈയില്‍നിന്ന് ചണ്ഡിഗഢിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 4134 നമ്പറിലുള്ള വിമാനം മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു തൊട്ടുമുന്‍പാണ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നത്.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ വന്‍ സുരക്ഷാ വീഴ്ച. വിമാനം പറന്നുയരുന്നതിനു തൊട്ടുമുന്‍പ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നു. മുംബൈയില്‍നിന്ന് ചണ്ഡിഗഢിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 4134 നമ്പറിലുള്ള വിമാനം മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനു തൊട്ടുമുന്‍പാണ് യാത്രക്കാരന് എമര്‍ജന്‍സി വാതില്‍ തുറന്നത്.
12സി സീറ്റിലിരുന്ന യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നത്. തുടര്‍ന്ന് വിമാനം യാത്ര തുടങ്ങാന്‍ രണ്ടു മണിക്കൂറോളം വൈകി. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. യാത്രക്കാരനെ സുരക്ഷാസേനയ്ക്കു കൈമാറി. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.