Currency

ആര്‍കിടെക്- എഞ്ചിനീയറിംഗ് പ്രവേശനത്തിന് എകീകൃത പരീക്ഷ

സ്വന്തം ലേഖകന്‍Saturday, February 11, 2017 10:28 am

ന്യൂഡല്‍ഹി: 2018 മുതല്‍ ആര്‍കിടെക്- എഞ്ചിനീയറിംഗ് പ്രവേശനത്തിന് എകീകൃത പരീക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അമേരിക്കയിലെ സാറ്റ് ടെസ്റ്റിന്റെ മാതൃകയില്‍ പരീക്ഷ നടത്താനാണ് തീരുമാനം. എഞ്ചിനീയറിംഗ് പഠനത്തിന്റെ നിലവാരം പുതിയ തീരുമാനത്തിലൂടെ ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. 2018-2019 അധ്യയന വര്‍ഷം മുതല്‍ പുതിയ രീതി നടപ്പിലാക്കും.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ മാതൃകയില്‍ വിവിധ ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ 10 ഭാഷകളില്‍ പരീക്ഷ നടക്കും. നിലവില്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടത്തിവരുന്ന എന്‍ജീനിയറിങ്ങ് പ്രവേശന പരീക്ഷയാണ് മാറി ഏകീകൃത പരീക്ഷ വരിക.

അതേസമയം ഇന്ത്യയിലെ ഐ.ഐ.ടികളെ ഈ പരീക്ഷയുടെ കീഴില്‍ കൊണ്ട് വരില്ല. ഐ.ഐ.ടികളിലെ പ്രവേശനത്തിന് നിലവിലെ രീതി തന്നെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x