Currency

കരിപ്പൂരില്‍നിന്ന് പുതിയ മൂന്ന് സര്‍വിസുകള്‍ ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Saturday, February 11, 2017 11:19 am

മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ മാര്‍ച്ച് 20 മുതല്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ രണ്ട് സര്‍വിസുകള്‍ നടത്തുന്നത്.

തിരുവനന്തപുരം: കരിപ്പൂരില്‍നിന്ന് പുതുതായി മൂന്ന് സര്‍വിസുകള്‍ ആരംഭിക്കും. നവീകരണം പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവ പുതിയ സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഇന്‍ഡിഗോ എയര്‍ മാര്‍ച്ച് 20 മുതല്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ രണ്ട് സര്‍വിസുകള്‍ നടത്തുന്നത്.

ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ ആരംഭിച്ചേക്കും. ഇതോടെ മസ്‌കത്തിലേക്ക് കരിപ്പൂരില്‍നിന്ന് പ്രതിദിനം നാല് സര്‍വിസുകളായി വര്‍ധിച്ചു. ഒമാന്‍ എയറിന് രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവയ്ക്ക് ഓരോ സര്‍വിസുകളാണ് ഉള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x