Currency

നോട്ട് അസാധുവാക്കല്‍; 5.27 ലക്ഷം പേര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍Tuesday, February 14, 2017 11:22 am

നോട്ട് അസാധുവാക്കലിനുശേഷം വന്‍നിക്ഷേപം നടത്തിയ 4.84 ലക്ഷംപേര്‍ ഇനിയും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ല. ഇവര്‍ക്ക് എസ്.എം.എസ്. സന്ദേശം നല്‍കും. അതേസമയം ഇഫയലിങ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ നിരീക്ഷണത്തിലണ്.

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനുശേഷം 5.27 ലക്ഷം പേര്‍ നികുതിറിട്ടേണ്‍ സമര്‍പ്പിച്ചതായി ധനകാര്യവകുപ്പ്. നോട്ട് അസാധുവാക്കലിനുശേഷം വന്‍ നിക്ഷേപം നടത്തിയവര്‍ നികുതിറിട്ടേണ്‍ നല്‍കാന്‍ ആദായനികുതി വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ജനുവരി 31നാണ് നികുതിറിട്ടേണ്‍ നല്‍കാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.

വന്‍നിക്ഷേപം നടത്തിയ 4.84 ലക്ഷംപേര്‍ ഇനിയും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ല. ഇവര്‍ക്ക് എസ്.എം.എസ്. സന്ദേശം നല്‍കും. അതേസമയം ഇഫയലിങ് പോര്‍ട്ടലില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത പാന്‍ കാര്‍ഡ് ഉടമകള്‍ നിരീക്ഷണത്തിലണ്. ഇവര്‍ എത്രയും വേഗം പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x