ഈ വര്‍ഷം ആരംഭത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഏഴ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആരംഭിച്ച ഇപേമെന്റ് സംവിധാനം കേരളത്തില്‍ 75 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കൂടി ഇന്ന് നിലവില്‍ വരും. ബാക്കിയുള്ള 239 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും മാര്‍ച്ച് 31നകം തന്നെ ഇപേമെന്റ് പദ്ധതി നടപ്പില്‍ വരും.
തിരുവനന്തപുരം: ഈ വര്‍ഷം ആരംഭത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഏഴ് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ആരംഭിച്ച ഇപേമെന്റ് സംവിധാനം കേരളത്തില്‍ 75 സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ കൂടി ഇന്ന് നിലവില്‍ വരും. ബാക്കിയുള്ള 239 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും മാര്‍ച്ച് 31നകം തന്നെ ഇപേമെന്റ് പദ്ധതി നടപ്പില്‍ വരും.
ഇപേമെന്റ് സംവിധാനം വരുന്നതോടെ രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈന്‍വഴി അടച്ചശേഷം ഓണ്‍ലൈന്‍ വഴിതന്നെ ആധാരം രജിസ്റ്റര്‍ ചെയ്യണം. പിന്നീട് ടോക്കണ്‍ എടുത്ത് സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തി രജിസ്‌ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍വഴി പണമടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ട്രഷറിയില്‍ പണം അടയ്‌ക്കേണ്ടതാണ്. തുടര്‍ന്ന് അതിന്റെ ചെലാനുമായി സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തിയാലേ വസ്തുകൈമാറ്റ രജിസ്‌ട്രേഷന്‍ നടക്കൂ.
അതേസമയം ഇപേമന്റ് ആരംഭിച്ച സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ബാധ്യത സര്‍ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകര്‍പ്പ്, പ്രത്യേകവിവാഹം എന്നിവയ്ക്കുള്ള ഫീസ് നേരിട്ടും ഓണ്‍ലൈന്‍ വഴിയും സ്വീകരിക്കുന്നത് തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.