Currency

കൊച്ചി മെട്രോ: മാര്‍ച്ചില്‍ പാലാരിവട്ടം വരെ ഓടും

സ്വന്തം ലേഖകന്‍Wednesday, February 15, 2017 3:10 pm

കൊച്ചി മെട്രോയുടെ നിര്‍മാണ ജോലി സമയബന്ധിതമായി നീങ്ങുന്നുണ്ടെന്നും മാര്‍ച്ച് അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ സര്‍വിസ് തുടങ്ങാനാകുമെന്നും ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍.

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണ ജോലി സമയബന്ധിതമായി നീങ്ങുന്നുണ്ടെന്നും മാര്‍ച്ച് അവസാനത്തോടെ ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ സര്‍വിസ് തുടങ്ങാനാകുമെന്നും ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ഒന്നാം ഘട്ടമായി ആലുവ മുതല്‍ പേട്ടവരെയും രണ്ടാം ഘട്ടം പാലാരിവട്ടം മുതല്‍ കാക്കനാട് വരെയുമാണ് തീരുമാനിച്ചിട്ടുള്ളത്. പദ്ധതിയില്‍ ഇതുവരെ 400 കോടിയുടെ ലാഭം ഉണ്ടായിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായാല്‍ പദ്ധതിവിഹിതത്തില്‍ വലിയ ലാഭം ഇനിയും കണ്ടത്തൊനാകുമെന്നും അദേഹം പറഞ്ഞു.

അതേസമയം ഡി.എം.ആര്‍.സിയും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) തമ്മിലെ കരാര്‍ ഈ മാര്‍ച്ചില്‍ അവസാനിക്കും. കെ.എം.ആര്‍.എല്‍ ആണ് കരാര്‍ പുതുക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കേണ്ടത്. ഡല്‍ഹി മെട്രൊയുടെ അതേ സാങ്കേതിക വിദ്യതന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x