
ന്യൂഡല്‍ഹി: അപേക്ഷിച്ചയുടനെ പാന്‍ ലഭിക്കുന്നതിനുള്ള സംവിധാനം വരുന്നു. ആധാര്‍ വഴിയുള്ള ഇ-കെവൈസി സംവിധാനമുപയോഗിച്ചാണ് തത്സമയ പാന്‍ വിതരണം സാധ്യമാക്കുന്നത്. നിലവില്‍ പാന്‍ കാര്‍ഡ് ലഭിക്കുന്നതിന് മൂന്ന് ആഴ്ചയെങ്കിലും സമയമെടുക്കുമ്പോള്‍ പുതിയ സംവിധാനം വരുന്നതോടെ അഞ്ച് മിനുട്ടിനുള്ളില്‍ പാന്‍ നമ്പര്‍ അപേക്ഷകന് ലഭിക്കുകയും താമസിയാതെ കാര്‍ഡും വിതരണം ചെയ്യും.
ആദായ നികുതി മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതിബോര്‍ഡ് തയാറാക്കുന്നുണ്ട്. ഇതിനായി പ്രത്യേക ആപ്പാണ് തയ്യാറാക്കുന്നത്. പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും റിട്ടേണ്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.