
തിരുവനന്തപുരം: ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വിസിന് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിച്ചു. നേരത്തെ ദൂരപരിധി ഇല്ലാതെ എത്ര കിലോ മീറ്റര്‍ വേണമെങ്കിലും സര്‍വിസ് നടത്താമായിരുന്നു. ഇതിനാണ് മാറ്റം വരുത്തിയിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദൂരപരിധി നിജപ്പെടുത്തിയത്.
സംസ്ഥാനത്തെ 31 റൂട്ടുകള്‍ ദേശസാത്കരിച്ച് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ് 140 കി.മീ. ദൂരപരിധി നിശ്ചയിച്ച് ഭേദഗതി വരുത്തുന്നത്. മോട്ടോര്‍ വാഹനച്ചട്ടമനുസരിച്ച് ഓര്‍ഡിനറി സര്‍വിസുകളുടെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയര്‍സ്റ്റേജുകള്‍ക്കിടയിലെ മുഴുവന്‍ സ്റ്റോപ്പുകളിലും നിര്‍ത്തുകയും വേണം. ഇത് കഴിഞ്ഞ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. തുടര്‍ന്നാണ് ദൂരപരിധി ഇല്ലാതെ ഓടാന്‍ കഴിഞ്ഞത്. ഇതിനാണ് ഇപ്പോള്‍ ഭേദഗതി വരുത്തിയത്.
സ്വകാര്യബസുകളുടെ പെര്‍മിറ്റ് തീരുന്നതനുസരിച്ചാണ് കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര പെര്‍മിറ്റുകള്‍ ഏറ്റെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 25,000 രൂപക്ക് അടുത്ത് വരുമാനമുണ്ടായിരുന്നെങ്കിലും സ്വകാര്യബസുകള്‍ക്ക് കൂടി അനുമതി നല്‍കിയതോടെ 228 പെര്‍മിറ്റുകളും കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടത്തിലാവുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.