Currency

ഒമ്പതിലേറെ സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്നു

സ്വന്തം ലേഖകന്‍Friday, February 17, 2017 4:49 pm

ഒമ്പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. കാരുണ്യ ചികിത്സാ പദ്ധതിയ്ക്കായി ബജറ്റ് വിഹിതത്തില്‍ ബാക്കിയിരിപ്പുള്ളത് 14 കോടി രൂപ മാത്രമാണ്. പദ്ധതി പ്രകാരം 854.65 കോടി രൂപ സര്‍ക്കാര്‍ കുടിശിക ആശുപത്രികള്‍ക്ക് നല്‍കാനുണ്ട്.

തിരുവനന്തപുരം: സൗജന്യ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാരുണ്യ, സുകൃതം തുടങ്ങി സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം സൗജന്യ ചികിത്സ നല്‍കിയ വകയില്‍ 900 കോടിയിലേറെ രൂപ കുടിശിക വന്നതും പദ്ധതി നിര്‍ത്തലാക്കാന്‍ കാരണമായെന്നാണ് സൂചന.

ഒമ്പതിലേറെ സൗജന്യ ചികില്‍സാ പദ്ധതികളാണ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നത്. കാരുണ്യ ചികിത്സാ പദ്ധതിയ്ക്കായി ബജറ്റ് വിഹിതത്തില്‍ ബാക്കിയിരിപ്പുള്ളത് 14 കോടി രൂപ മാത്രമാണ്. പദ്ധതി പ്രകാരം 854.65 കോടി രൂപ സര്‍ക്കാര്‍ കുടിശിക ആശുപത്രികള്‍ക്ക് നല്‍കാനുണ്ട്. അതേസമയം സൗജന്യ ക്യാന്‍സര്‍ ചികില്‍സ പദ്ധതിയായ സുകൃതം പദ്ധതിയുടെ നടത്തിപ്പില്‍ കുടിശിക 18 കോടി കവിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x