Currency

സിബിഎസ്ഇ സ്‌കൂളില്‍ ഇനി എന്‍സിഇആര്‍ടി പുസ്തകം

സ്വന്തം ലേഖകന്‍Saturday, February 18, 2017 7:57 am

സ്വകാര്യ പ്രസാധകരില്‍ നിന്ന് എന്‍സിഇആര്‍ടി പുസ്തകങ്ങളെക്കാള്‍ മൂന്നിരട്ടി മുതല്‍ ആറിരട്ടിവരെ കൂടിയ വിലയ്ക്ക് പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം.

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സിബിഎസ്ഇ സ്‌കൂളിലും എന്‍സിഇആര്‍ടിയുടെ പാഠപുസ്തകങ്ങള്‍ നിര്‍ബന്ധമാക്കി. അടുത്ത അദ്ധ്യയന വര്‍ഷം (2017-18) മുതല്‍ തീരുമാനം നടപ്പിലാക്കും. സ്വകാര്യ പ്രസാധകരില്‍ നിന്ന് എന്‍സിഇആര്‍ടി പുസ്തകങ്ങളെക്കാള്‍ മൂന്നിരട്ടി മുതല്‍ ആറിരട്ടിവരെ കൂടിയ വിലയ്ക്ക് പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യം.

കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിബിഎസ്ഇ യോഗത്തിലാണ് തീരുമാനം. അതേസമയം ഓരോ സ്‌കൂളും ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഈ മാസം 22നു മുമ്പ് സിബിഎസ്ഇ വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യണം. മാര്‍ച്ച് അവസാനത്തോടെ പുസ്തക വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x