ഈ വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലിഷും മലയാളവും ഉത്തരങ്ങള്‍ ഇടകലര്‍ത്തി എഴുതാന്‍ സാധിക്കില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം വരെ മലയാളത്തിലും ഇംഗ്ലിഷിലും ഉത്തരം എഴുതാന്‍ അനുവദിച്ചിരുന്നു.
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഒരേ വിഷയം രണ്ടു ഭാഷ ഇടകലര്‍ത്തി ഉത്തരം എഴുതുന്നതിന് വിലക്ക്. ഈ വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇംഗ്ലിഷും മലയാളവും ഉത്തരങ്ങള്‍ ഇടകലര്‍ത്തി എഴുതാന്‍ സാധിക്കില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷം വരെ മലയാളത്തിലും ഇംഗ്ലിഷിലും ഉത്തരം എഴുതാന്‍ അനുവദിച്ചിരുന്നു. മാത്രവുമല്ല പുസ്തക രൂപത്തിലുള്ള ലോഗരിതം ടേബിള്‍ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ലോഗരിതം ടേബിളിന്റെ നിശ്ചിത ഷീറ്റുകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ പോര്‍ട്ടലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തെടുത്തു പരീക്ഷയ്ക്ക് ഉപയോഗിക്കാം. കഴിഞ്ഞവര്‍ഷം വരെ ക്ലാര്‍ക്സ് ലോഗരിതം ടേബിള്‍ അനുവദിച്ചിരുന്നു. എന്നാല്‍ കോപ്പിയടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടേബിള്‍ പുസ്തകം ഒഴിവാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.