Currency

ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക നമ്പർ

സ്വന്തം ലേഖകൻTuesday, February 21, 2017 11:23 am

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വേളകളിൽ സ്ത്രീകൾ 9846100100 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ അധികസുരക്ഷയ്ക്കുള്ള നടപടികൾ പോലീസ് കൈക്കൊള്ളും

തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക നമ്പർ ഏർപ്പെടുത്തുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വേളകളിൽ സ്ത്രീകൾ 9846100100 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ അധികസുരക്ഷയ്ക്കുള്ള നടപടികൾ പോലീസ് കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.

സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുള്ള പക്ഷം ഒറ്റയ്ക്കുള്ള യാത്രാവേളകളിൽ സ്ത്രീകൾ വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ പേര്, ഏതുതരം വാഹനം, എവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ യാത്ര പുറപ്പെടുമ്പോള്‍ പ്രസ്തുത നമ്പരിലോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നാണ് നിർദേശം.

ദേശീയതലത്തില്‍ സ്ത്രീസഹായ കേന്ദ്രങ്ങളെ ഏക ടോള്‍ഫ്രീ നമ്പറില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായായി കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന 181 വനിതാ ഹെല്‍പ്പ് ലൈന്‍ മാര്‍ച്ച്‌ അവസാനവാരം മുതല്‍ കേരളത്തിലും നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x