Currency

പി.എസ്.സി; ഫോട്ടോയിലെയും ഒപ്പിലെയും പിഴവ് തിരുത്താന്‍ അവസരം

സ്വന്തം ലേഖകന്‍Tuesday, February 21, 2017 12:21 pm

2011 ജനുവരി ഒന്നുമുതല്‍ 2015 ജനുവരി 28 വരെയുള്ള വിജ്ഞാപനപ്രകാരം ഫോട്ടോയില്‍ പേരും തീയതിയും നിര്‍ദിഷ്ട രീതിയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് 2017 മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ 45 ദിവസത്തെ സമയമാണ് നല്‍കുന്നത്.

തിരുവനനന്തപുരം: പി.എസ്.സി അപേക്ഷകളിലെ ഫോട്ടോയില്‍ പേരും തീയതിയും ശരിയായി നല്‍കാത്തവര്‍ക്ക് തിരുത്താന്‍ അവസരം. 2011 ജനുവരി ഒന്നുമുതല്‍ 2015 ജനുവരി 28 വരെയുള്ള വിജ്ഞാപനപ്രകാരം ഫോട്ടോയില്‍ പേരും തീയതിയും നിര്‍ദിഷ്ട രീതിയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് 2017 മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 15 വരെ 45 ദിവസത്തെ സമയമാണ് നല്‍കുന്നത്.

ഈ സംവിധാനം വണ്‍ ടൈം സെറ്റില്‍മെന്റ് ലിങ്കില്‍ക്കൂടിയാണ് ചെയ്യേണ്ടത്. മുമ്പ് വണ്‍ടൈം സെറ്റില്‍മെന്റില്‍ ന്യൂനത പരിഹരിച്ചിട്ടില്ലാത്തതും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ തസ്തികകള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചവക്ക് ഇത് ബാധകമല്ല. എന്നാല്‍ ഷോര്‍ട്ട് ലിസ്റ്റില്‍ അടക്കം ഉള്‍പ്പെട്ട് സമാന വിഷയം നേരിടുന്നവര്‍ക്ക് ഗുണം ലഭിക്കും. ഒപ്പില്‍ വന്ന പിഴവും തിരുത്താനാവും.

ഉയര്‍ന്ന മാര്‍ക്ക് കിട്ടിയിട്ടും ഫോട്ടോയിലെ ന്യൂനതയുടെ പേരില്‍ പട്ടികയില്‍നിന്നും നിരവധി ഉദ്യോഗാര്‍ഥികളെ പി.എസ്.സി ഒഴിവാക്കിയിരുന്നു. അതേസമയം ഉദ്യോഗാര്‍ഥി ബോധപൂര്‍വം വരുത്തുന്ന പിഴവല്ല ഇതെന്ന് തിരിച്ചറിഞ്ഞാണ് പി.എസ്.സിയുടെ ഇപ്പോഴത്തെ നടപടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x