1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചതാണ്. ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് 1000 രൂപയുടെ അച്ചടി വൈകുകയായിരുന്നുവെന്നും മുതിര്‍ന്ന ആര്.ബി.ഐ ഉദ്യോഗസ്ഥന് അറിയിച്ചു.
ന്യൂഡല്‍ഹി: ആയിരം രൂപയുടെ പുതിയ നോട്ട് ഉടന്‍ പുറത്തിറക്കും. 1000 രൂപ നോട്ടിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചതാണ്. ജനുവരിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കേണ്ട ആവശ്യമുണ്ടായിരുന്നതുകൊണ്ട് 1000 രൂപയുടെ അച്ചടി വൈകുകയായിരുന്നുവെന്നും മുതിര്‍ന്ന ആര്.ബി.ഐ ഉദ്യോഗസ്ഥന് അറിയിച്ചു. അതേസമയം പുതിയ 1000 രൂപ നോട്ട് ഔദ്യോഗികമായി ഇറക്കുന്നത് എന്നാണെന്ന് വ്യക്തമല്ല.
സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക ഫെബ്രുവരി 20 മുതല്‍ 24000 രൂപയില്‍ നിന്നും 50000 രൂപയാക്കി ആര്.ബി.െഎ വര്‍ധിപ്പിച്ചു. മാര്‍ച്ച് 30 ഓടെ തുക പിന്‍വലിക്കുന്നതിനുള്ള എല്ലാ പരിധിയും നീക്കുമെന്ന് ആര്.ബി.ഐ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.