നാഷനല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) രാജ്യാന്തര സ്ഥാപനങ്ങളായ മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുമായി ചേര്‍ന്നാണ് ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ന്യൂഡല്‍ഹി: ഭാരത് ക്യുആര്‍ (ക്വിക്ക് റെസ്പോണ്‍സ്) കോഡ് പുറത്തിറക്കി. നോട്ടിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ക്യുആര്‍ കോഡ് പുറത്തിറക്കിയിരിക്കുന്നത്. നാഷനല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) രാജ്യാന്തര സ്ഥാപനങ്ങളായ മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുമായി ചേര്‍ന്നാണ് ഇതു വികസിപ്പിച്ചെടുത്തിരിക്കുന്നത്.
വ്യാപാരികളും മറ്റു പണമിടപാടുകാരും ഈ ഒരൊറ്റ കോഡ് പ്രദര്‍ശിപ്പിച്ചാല്‍ മതിയാകും. മാത്രവുമല്ല ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സൈ്വപ്പു ചെയ്യുന്നതിനു പകരം ഈ ക്യുആര്‍ കോഡ് ഉപയോഗിച്ചു സ്കാന്‍ ചെയ്തു പണമിടപാടുകള്‍ നടത്താം.
റുപേയ് കാര്‍ഡ് ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ജനകീയമായതുപോലെ ഭാരത് കോഡും വേഗത്തില്‍ അംഗീകാരം നേടുമെന്ന പ്രത്യാശയിലാണ് അധികൃതര്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.