Currency

ട്രെയിനുകളുടെ വൃത്തി പരിശോധിക്കാന്‍ യാത്രക്കാരുടെ സഹായം തേടി റെയില്‍വെ

സ്വന്തം ലേഖകന്‍Wednesday, February 22, 2017 12:52 pm

രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ വൃത്തി പരിശോധിക്കാനാണ് റെയില്‍വേ യാത്രക്കാരുടെ സഹായം തേടുന്നത്. വൃത്തി ശൂന്യമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ചിത്രങ്ങള്‍ യാത്രക്കാര്‍ക്ക് പകര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അയയ്ക്കാവുന്നതാണ്.

തിരുവനന്തപുരം: ട്രെയിനുകളുടെ വൃത്തി പരിശോധിക്കാന്‍ റെയില്‍വെ യാത്രക്കാരുടെ സഹായം തേടുന്നു. രാജധാനി, ജനശതാബ്ദി, തുരന്തോ ട്രെയിനുകളിലെ വൃത്തി പരിശോധിക്കാനാണ് റെയില്‍വേ യാത്രക്കാരുടെ സഹായം തേടുന്നത്. വൃത്തി ശൂന്യമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ചിത്രങ്ങള്‍ യാത്രക്കാര്‍ക്ക് പകര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അയയ്ക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ നടപടി സ്വീകരിക്കും.

കൂടാതെ യാത്രക്കാരുടെ സര്‍വെ അടിസ്ഥാനമാക്കി സ്റ്റേഷനുകള്‍ക്ക് റെയില്‍വെ റാങ്കിങ് നല്‍കും. ട്രെയിനുകളിലെ സേവനങ്ങള്‍, വിരിപ്പുകളുടെ ഗുണം, കക്കൂസുകളിലെ വൃത്തി, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് വിലയിരുത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x