അവധിക്കാല തിരക്ക് പരിഗണിച്ചു ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകളിലേക്ക് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. ദക്ഷിണ റെയില്‍വേ ഏപ്രില്‍- ജൂലൈ കാലയളവിലേക്കാണ് സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. കൂടാതെ അടുത്തമാസം രണ്ടു സുവിധ സ്‌പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തും.
ചെന്നൈ: അവധിക്കാല തിരക്ക് പരിഗണിച്ചു ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകളിലേക്ക് റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. ദക്ഷിണ റെയില്‍വേ ഏപ്രില്‍- ജൂലൈ കാലയളവിലേക്കാണ് സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. കൂടാതെ അടുത്തമാസം രണ്ടു സുവിധ സ്‌പെഷല്‍ ട്രെയിനുകളും സര്‍വീസ് നടത്തും.
ചെന്നൈ- കൊല്ലം സ്‌പെഷല്‍ (06037) ഏപ്രില്‍ 6, 20, 27 തീയതികളിലും മടക്ക ട്രെയിന്‍ (06038) ഏപ്രില്‍ 7, 14, 21, 28 തീയതികളിലും സര്‍വീസ് നടത്തും. ചെന്നൈ- എറണാകുളം സുവിധ സ്‌പെഷല്‍ (82631) ഏപ്രില്‍ 7, 14, 21, 28, മേയ് 5, 12, 19, 26, ജൂണ്‍ 2, 9, 16, 23, 30 തീയതികളില്‍ സര്‍വീസ് നടത്തും. മടക്ക ട്രെയിന്‍ (82632) എറണാകുളം ജംക്ഷനില്‍ നിന്ന് പുറപ്പെടും. കൊച്ചുവേളി- ഹൈദരാബാദ് സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (07116) ഏപ്രില്‍ 3, 10, 17, 24 ദിവസങ്ങളിലും കൊച്ചുവേളി- ഹസ്രത്ത് നിസാമുദീന്‍ സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (04425) ഏപ്രില്‍ 3, 10, 17, 24 ദിവസങ്ങളിലും സര്‍വീസ് നടത്തും.
എറണാകുളം- ഹൗറ സുവിധ സ്‌പെഷല്‍ (82802) മാര്‍ച്ച് ഏഴിന്. ചെന്നൈ- എറണാകുളം ജംക്ഷന്‍ സുവിധ സ്‌പെഷല്‍ (82631) മാര്‍ച്ച് 10, 17, 24, 31 തീയതികളില്‍. മടക്ക ട്രെയിന്‍ (82632) മാര്‍ച്ച് 12, 19, 26, ഏപ്രില്‍ 2 തീയതികളില്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.