Currency

വേനല്‍കാല പ്രത്യേക ട്രെയിന്‍ സര്‍വീസ്

സ്വന്തം ലേഖകന്‍Friday, February 24, 2017 12:28 pm

എറണാകുളത്തിനും ഹൗറയ്ക്കും ഇടയിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. മാര്‍ച്ച് 14, 21,28 തീയ്യതികളില്‍ ട്രെയിന്‍ നമ്പര്‍ 02856 ആണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ജോളാര്‍പേട്ട്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ട്രെയിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.

തിരുവനന്തപുരം: വേനല്‍കാല പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളത്തിനും ഹൗറയ്ക്കും ഇടയിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. മാര്‍ച്ച് 14, 21,28 തീയ്യതികളില്‍ ട്രെയിന്‍ നമ്പര്‍ 02856 ആണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, ജോളാര്‍പേട്ട്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ട്രെയിന് സ്റ്റോപ്പ് ഉണ്ടായിരിക്കും.

ചെന്നൈ സെന്‍ട്രലില്‍ നിന്ന് എറണാകുളം ജംഗഷ്‌നിലേക്കും പ്രത്യേക സര്‍വീസ് ഉണ്ട്. 82631 നമ്പര്‍ ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് മാര്‍ച്ച് മൂന്നിന് രാത്രി 10.30ന് പുറപ്പെട്ട് നാലിന് രാവിലെ 10.45ന് എറണാകുളം ജംഗ്ഷനില്‍ എത്തും. ട്രെയിന്‍ നമ്പര്‍ 826332 മാര്‍ച്ച് അഞ്ചിന് രാത്രി ഏഴിന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ആറിന് രാവിലെ 7.20ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x