Currency

ഹജ്ജ് ക്യാമ്പില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ച സാധനങ്ങള്‍ തിരികെ നല്‍കുന്നു

സ്വന്തം ലേഖകന്‍Friday, February 24, 2017 12:36 pm

മുന്‍വര്‍ഷങ്ങളില്‍ കരിപ്പൂര്‍, നെടുമ്പാശേരി ഹജ്ജ് ക്യാമ്പുകളില്‍നിന്ന് ലഭിച്ച സാധനങ്ങളാണ് തിരികെ നല്‍കുന്നത്. ഹജ്ജ് ക്യാമ്പില്‍ നിന്ന് വീണുകിട്ടിയതും ഉടമസ്ഥര്‍ അന്വേഷിച്ച് എത്താത്തതുമായ വിലപിടിപ്പുള്ള സാധനങ്ങള്‍ തിരികെ നല്‍കുന്നതുമായ വിഷയം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

തിരുവനന്തപുരം: ഹജ്ജ് ക്യാമ്പില്‍ നിന്ന് ലഭിച്ച സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നു. മുന്‍വര്‍ഷങ്ങളില്‍ കരിപ്പൂര്‍, നെടുമ്പാശേരി ഹജ്ജ് ക്യാമ്പുകളില്‍നിന്ന് ലഭിച്ച സാധനങ്ങളാണ് തിരികെ നല്‍കുന്നത്. ഹജ്ജ് ക്യാമ്പില്‍ നിന്ന് വീണുകിട്ടിയതും ഉടമസ്ഥര്‍ അന്വേഷിച്ച് എത്താത്തതുമായ വിലപിടിപ്പുള്ള സാധനങ്ങള്‍ തിരികെ നല്‍കുന്നതുമായ വിഷയം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി.

വിദേശ ഇന്ത്യന്‍ കറന്‍സികള്‍, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് ഹജ്ജ് കമ്മിറ്റിയുടെ കൈവശമുള്ളത്. അതേസമയം നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുന്നതിന് ഉടമസ്ഥര്‍ ഒരു മാസത്തിനകം തെളിവ് സഹിതം ഹജ്ജ് ഹൗസില്‍ നേരിട്ട് ഹാജരാകണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x