Currency

അഹ്മദാബാദില്‍ സ്‌പൈസ് ജെറ്റ്- ഇന്‍ഡിഗോ കൂട്ടിയിടി ഒഴിവായി

സ്വന്തം ലേഖകന്‍Sunday, February 26, 2017 10:40 am

142 യാത്രക്കാരുമായി ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് കൂട്ടിയിടയില്‍ നിന്ന് ഒഴിവായത്. ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് ഉയരുന്നത് അവസാനനിമിഷം പെട്ടെന്ന് നിര്‍ത്തിവെച്ചതാണ് അപകടസാധ്യതയുണ്ടാക്കിയത്.

അഹ്മദാബാദ്: വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. 142 യാത്രക്കാരുമായി ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനവും ഇന്‍ഡിഗോ വിമാനവുമാണ് കൂട്ടിയിടയില്‍ നിന്ന് ഒഴിവായത്. ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് ഉയരുന്നത് അവസാനനിമിഷം പെട്ടെന്ന് നിര്‍ത്തിവെച്ചതാണ് അപകടസാധ്യതയുണ്ടാക്കിയത്. എന്നാല്‍ ഇതേസമയം ഇറങ്ങിയ ഇന്‍ഡിഗോ വിമാനത്തിന് റണ്‍വേ വ്യക്തമാകാഞ്ഞതിനെതുടര്‍ന്നാണ് രണ്ടുവിമാനങ്ങളും കൂട്ടിയിടിയുടെ വക്കിലെത്തിയത്.

അഹ്മദാബാദ്-ഡല്‍ഹി സ്‌പൈസ് ജെറ്റ് ഉയരാനുള്ള അനുമതിക്കായി ബാക്ട്രാക് റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയം ഇന്‍ഡിഗോ പൈലറ്റിന് റണ്‍വേയില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയായിരുന്നു. ഇതേ സമയത്തുതന്നെ സ്‌പൈസ് ജെറ്റിന് റണ്‍വേ വിടാനും സന്ദേശം നല്‍കി. എന്നാല്‍ റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതിനെതുടര്‍ന്ന് ഉടന്‍തന്നെ സ്‌പൈസ് ജെറ്റിനോട് പറന്നുയരുന്നത് നിര്‍ത്താനും ആവശ്യപ്പെടുകയായിരുന്നു. ഡി.ജി.സി.എ അന്വേഷണം തുടങ്ങി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x