Currency

നാളെ ബാങ്ക് പണിമുടക്ക്

സ്വന്തം ലേഖകന്‍Monday, February 27, 2017 11:14 am

അതേസമയം ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിക്കുമെന്ന് എസ്.ബി.ഐ, പി.എന്‍.ബി, ബി.ഒ.ബി. തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യമേഖലയിലെ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ്, കൊടാക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് നാളെ നടക്കും. പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് നാളെ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്. ബാങ്കിങ് മേഖലയിലെ സ്ഥിരം ജോലികള്‍ കരാറടിസ്ഥാനത്തില്‍ നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട തൊഴില്‍നിയമ പരിഷ്‌കരണങ്ങള്‍ക്കെതിരേയാണ് പ്രക്ഷോഭം.

അതേസമയം ബാങ്കിങ് സേവനങ്ങളെ പണിമുടക്ക് ബാധിക്കുമെന്ന് എസ്.ബി.ഐ, പി.എന്‍.ബി, ബി.ഒ.ബി. തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സ്വകാര്യമേഖലയിലെ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ്, കൊടാക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കും.

ബാങ്കുജീവനക്കാരുടെ ഒന്‍പത് യൂണിയനുകള്‍ അടങ്ങുന്നതാണ് യു.എഫ്.ബി.യു. എന്നാല്‍ ബി.എം.എസിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x