സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്റെ അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ തീര്പ്പാക്കിക്കൊണ്ട ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് മുഖ്യവിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാരുലു പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍കാര്‍ഡ് ആവശ്യമില്ല. അക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി പരസ്യപ്പെടുത്തണമെന്നും കേന്ദ്ര വിവരാവകാശ കമീഷന് നിര്‍ദേശിച്ചു. സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്റെ അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ തീര്പ്പാക്കിക്കൊണ്ട ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്ന് മുഖ്യവിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാരുലു പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.
ആധാര്കാര്ഡില്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ഒരാള്‍ക്കും ഒരു സേവനത്തിനും പ്രയാസം അനുഭവപ്പെടരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍, സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണെന്നും ഇത് സുപ്രീംകോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്നും അപേക്ഷകന് ബോധിപ്പിച്ചു. തുടര്‍ന്നാണ് വിവരാവകാശ കമീഷന്റെ നിര്‍ദേശം ഉണ്ടായത്.
ബാലവിവാഹം, ചുരുങ്ങിയ പ്രായപരിധി, സമ്മതമില്ലാത്ത വിവാഹം തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്കൂടിയുള്ളതാണ് സ്പെഷല്‍ മാരേജ് ആക്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.