Currency

തിരുവനന്തപുരം കാര്യക്ഷമവും മികച്ചതുമായ നഗരഭരണത്തില്‍ ഒന്നാമത്

സ്വന്തം ലേഖകന്‍Wednesday, March 1, 2017 10:43 am

ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരം ഈ നേട്ടം കൈവരിച്ചത്. ബംഗളൂരു ആസ്ഥാനമായ ജനാഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

തിരുവനന്തപുരം: കാര്യക്ഷമവും മികച്ചതുമായ നഗരഭരണത്തില്‍ തിരുവനന്തപുരം ജില്ല ഒന്നാമതെന്ന് പഠനം. ഡല്‍ഹി, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരം ഈ നേട്ടം കൈവരിച്ചത്. ബംഗളൂരു ആസ്ഥാനമായ ജനാഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഡെമോക്രസിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്തെ 21 പ്രധാന നഗരങ്ങളില്‍ നഗരഭരണത്തിന്റെ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.

പുണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. 18 ദശലക്ഷം ജനസംഖ്യയുള്ള ഡല്‍ഹി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പട്ടികയില്‍ ജയ്പുരാണ് ഏറ്റവും പിന്നില്‍.

തിരുവനന്തപുരത്ത് ആളോഹരി മൂലധനച്ചെലവ് 8,389 രൂപയായിരിക്കുമ്പോള്‍ ഏറ്റവും കുറവ് പട്നയിലാണ്. 418 രൂപ. അതേസമയം ഇന്ത്യയിലെ ഒരു നഗരവും ലണ്ടന്‍ ന്യൂയോര്‍ക്ക് തുടങ്ങിയ വന്‍ നഗരങ്ങളുടെ നിലവാരത്തിനൊപ്പം എത്തുന്നില്ലെന്നും സര്‍വേ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x