Currency

പി​എ​ഫി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാൻ ആ​ധാ​ർ നിർബന്ധമാക്കിയ നടപടി റദ്ദാക്കി

സ്വന്തം ലേഖകൻWednesday, March 1, 2017 2:13 pm

പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ​നി​ന്നു പെൻഷൻ തുക പി​ൻ​വ​ലി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി റദ്ദാക്കിയതായി എം​പ്ലോ​യി​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ

ന്യൂഡൽഹി: പ്രൊവിഡന്‍റ് ഫണ്ടിൽനിന്നു പെൻഷൻ തുക പിൻവലിക്കുന്നതിന് ആധാർ നിർബന്ധമാക്കിയ നടപടി റദ്ദാക്കിയതായി എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ. പത്ത് വർഷത്തിൽ കുറയാത്ത സർവീസുള്ളവർക്ക് 10 സി അപേക്ഷാ ഫോമിലൂടെ പണം പൂർണ്ണമായും പിൻവലിക്കാനാകുമെന്ന് ഇപിഎഫ്ഒ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇപിഎഫ് അക്കൗണ്ടുടമകൾ ആധാർ നമ്പറുമായി അക്കൗണ്ട് ബന്ധിപ്പിക്കുന്നതിനു നേരത്തെ ഫെബ്രുവരി 28 വരെയാണ് സമയം അനുവദിച്ചിരുന്നത്. പിന്നീട് അത് മാർച്ച് 31 വരെ നീട്ടി. ഈ നടപടിയാണ് പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

പണം പിൻവലിക്കുന്നതിനുള്ള 10 സി ഫോം ഉപയോഗിക്കുന്നവർക്ക് ആധാർ നിർബന്ധമാകില്ല. എന്നാൽ പെൻഷൻ തുക കണക്കാക്കുന്നതിനുള്ള 10 ഡി ഫോം ഉപയോഗിക്കുന്നവർ ആധാർ നമ്പറോ എൻറോൾമെന്‍റ് സ്ലിപ്പുകളോ സമർപ്പിക്കേണ്ടതായി വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x