നവീകരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 747 ഇനത്തില്പ്പെട്ടതൊഴികെയുള്ള വലിയ വിമാനങ്ങള്‍ വൈകാതെ ഇറങ്ങുമെന്ന് പാര്‍ലമെന്റിന്റെ വ്യോമയാന കൂടിയാലോചനാസമിതി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തില്‍ വൈകാതെ വലിയ വിമാനങ്ങള്‍ ഇറങ്ങും. കരിപ്പൂരില്‍ വൈഡ്ബോഡി വിമാനങ്ങള്‍ ഇറക്കാന്‍ വ്യോമയാന അതോറിറ്റി തത്ത്വത്തില്‍ അനുമതിനല്‍കി. കെ.സി. വേണുഗോപാല്‍ എം.പിയാണ് ഇക്കാര്യം അറിയിച്ചത്. നവീകരണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ 747 ഇനത്തില്പ്പെട്ടതൊഴികെയുള്ള വലിയ വിമാനങ്ങള്‍ വൈകാതെ ഇറങ്ങുമെന്ന് പാര്‍ലമെന്റിന്റെ വ്യോമയാന കൂടിയാലോചനാസമിതി യോഗത്തില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വലിയ വിമാനങ്ങള്‍ ഇറക്കാവുന്ന 4-ഡി വിമാനത്താവളമായി കരിപ്പൂരിനെ അംഗീകരിക്കും. എന്നാല്‍ ഒരു സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് അനുവദിക്കുന്ന സാഹചര്യം ഇല്ലാത്തതിനാല്‍ ഇത്തവണ കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റായി പരിഗണിക്കില്ല. ഇത്തവണ കൊച്ചിയാണ് എംബാര്‍ക്കേഷന്‍ പോയന്റ്. അടുത്തതവണ കരിപ്പൂര്‍ പരിഗണിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.