Currency

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് ഇനി ആധാര്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍Friday, March 3, 2017 4:54 pm

ന്യൂഡല്‍ഹി: ഓണ്‍ലൈനിലൂടെ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് റെയില്‍വേ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. അനധികൃതമായ ടിക്കറ്റ് ബുക്കിങ്ങും തട്ടിപ്പുകളും തടയുന്നതിനാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തേയ്ക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കണ്‍സഷന്‍ ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. ഏപ്രില്‍ ഒന്നു മുതലാണ് ഇത് നടപ്പിലാക്കുക.

വന്‍ തോതില്‍ ടിക്കറ്റെടുത്ത് മറിച്ചു നല്‍കുന്നതും വ്യാജ പേരുകളില്‍ ബുക്കിങ് നടത്തുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. 2017-18ലെ ബിസിനസ് പ്ലാനിലാണ് റെയില്‍വേ കൊണ്ടുവരുന്ന പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്.

അതേസമയം കറന്‍സി രഹിതമായി ടിക്കറ്റുകളെടുക്കുന്നത് വ്യാപകമാക്കാനും റെയില്‍വെ ഉദ്ദേശിക്കുന്നുണ്ട്. കറന്‍സി രഹിതമായി ടിക്കറ്റെടുക്കുന്നതിനായി പുതിയ പ്രത്യേക ആപ്പും മെയ് മാസത്തോടെ പുറത്തിറക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x